Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tantri Kandarar Rajeevar

തന്ത്രിക്ക് തിരിച്ചടി; തെളിവുണ്ടെന്ന് എസ്‌ഐടി, വിചാരണക്കോടതിയുടെ പരാമര്‍ശത്തിന് സ്റ്റേ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരേ തെളിവില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപ്പീലിലാണ് നടപടി. തന്ത്രിക്കെതിരെ തെളിവില്ല എന്നായിരുന്നു ജാമ്യം അനുവദിച്ച ഉത്തരവില്‍ വിജിലന്‍സ് കോടതി പറഞ്ഞത്.

സ്വര്‍ണക്കൊള്ള അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്കെതിരെ തെളിവിന്‍റെ ഒരു കണിക പോലുമില്ല, ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്താനായില്ല, തന്ത്രിക്ക് ഭരണപരമായ കാര്യങ്ങളില്‍ അധികാരമില്ല, ആചാരപരമായ കാര്യങ്ങള്‍ മാത്രമാണ് നോക്കേണ്ടത് എന്ന നിരീക്ഷണങ്ങളായിരുന്നു കോടതി നടത്തിയത്.

ഇതിനെതിരേയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. തെറ്റായ നിരീക്ഷണമാണ് വിജിലന്‍സ് കോടതിയുടെത് എന്നായിരുന്നു എസ്‌ഐടിയുടെ പ്രധാന വാദം. അപ്പീല്‍ ഫയില്‍ സ്വീകരിച്ച് വിജിലന്‍സ് കോടതിയുടെ നിരീക്ഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. തന്ത്രിക്കെതിരായ തെളിവുകള്‍ അപ്പീലില്‍ തന്നെ സമര്‍പ്പിച്ചിരുന്നു.

2002 മുതല്‍ തന്നെ തന്ത്രിയും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി. ബംഗളൂരുവിലെ ഒരു ക്ഷേത്രത്തില്‍ പോറ്റിയെ തന്ത്രി ശാന്തിയാക്കാന്‍ ശ്രമിച്ചിരുന്നു. ഗോവര്‍ധന്‍റെ വീട്ടില്‍ 2017ല്‍ പ്രത്യേക പൂജയ്ക്ക് തന്ത്രിയെ പോറ്റി കൊണ്ടു പോയതും പണം നല്‍കിയതുമായ വിശദാംശങ്ങളും എസ്‌ഐടി ഹൈക്കോടതിയില്‍ ഹാജരാക്കി.

Latest News

Corehub Up